പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പരിപാടി നടപ്പിലാക്കും.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം വികസിപ്പിച്ച മോഡ്യൂളുകൾ പ്രയോജനപ്പെടുത്തിയാണ് മനസിന്റെ പുനർനിർമാണ പരിപാടി സംഘടിപ്പിക്കുക. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഇതിനായി ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ മലപ്പുറം, വയനാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലാണ് പരിപാടി നടപ്പിലാക്കുന്നത്. ആവശ്യമെങ്കിൽ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. മനസിന്റെ പുനർനിർമ്മാണ പരിപാടിയുടെആദ്യഘട്ടം ആഗസ്ത് 31നകം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ സഹായം ആവശ്യമുള്ള കുട്ടികൾക്ക് തുടർപിന്തുണയും വ്യക്തിഗത കൗൺസിലിംഗും നൽകാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളം (SSK) ജില്ലാ പ്രോജക്ട് ഓഫീസർമാർ പരിപാടികൾ ഏകോപിപ്പിക്കും.