വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷമായ ‘നിദർശന’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. മതനിരപേക്ഷത സംസ്‌കാരത്തിലൂന്നിയുള്ള പ്രവർത്തനങ്ങളിലായിരിക്കണം ഗാന്ധിജിയുടെ യഥാർത്ഥ പിൻതലമുറക്കാരായി മാറേണ്ടതെന്ന് വിദ്യാർത്ഥി വളണ്ടിയർമാരെ അദ്ദേഹം ഓർമിപ്പിച്ചു.


വെള്ളായണി ഗവ. എം.എൻ.എൽ.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.