സഹകരണ വാരാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു ധനമൂലധനശക്തികൾക്കെതിരെ ജനകീയമൂലധനമെന്ന ബദലുയർത്തിയുള്ള പോരാട്ടമാണ് സഹകരണപ്രസ്ഥാനം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് പറഞ്ഞു. 66 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനങ്ങളുടെ മനസിൽ സഹകരണമേഖല ജ്വലിച്ചുനിൽക്കുകയാണ്. നവകേരളനിർമാണത്തിൽ സഹകരണപ്രസ്ഥാനത്തിന്റെ ഇടപെടൽ ആഴത്തിൽ