വൈവിധ്യങ്ങളെ സ്വാംശീകരിച്ചുള്ള മതനിരപേക്ഷ സംസ്‌കാരമാണ് ഇന്ത്യയുടെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.  രാജ്യം ലോകത്തിനു മുന്നിൽ ആദരിക്കപ്പെടുന്നത് സാമ്പത്തികമോ സൈനികമോ ആയ ശക്തി കാരണമല്ല. മറിച്ച്, ഈ മതനിരപേക്ഷ സംസ്‌കാരം നിലനിൽക്കുന്നതുകൊണ്ടാണ്. ഈ വൈവിധ്യങ്ങളുടെ ചരിത്രത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടനയുടെ പിറവി. ലോകത്തെവിടെയും ഇന്ത്യക്കാരൻ ആദരിക്കപ്പെടുന്നത് നമ്മുടെ ഭരണഘടന