കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ ടൂറുകൾക്കുണ്ടായിരുന്ന നിയന്ത്രണം നീക്കിയതിന്റെ ആഹ്ലാദത്തിലാണ് ജില്ലയിലെ സ്‌കൂളുകളും വിദ്യാർത്ഥികളും. പലരും മാറ്റിവെച്ച യാത്രകൾ തുടരാനുള്ള ഉത്സാഹത്തിലും. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഇൻഡസ്ട്രിയൽ സന്ദർശനങ്ങൾ, വിനോദ/പഠന യാത്രകൾ എന്നിവ പോകുമ്പോൾ പാലിക്കേണ്ട സുരക്ഷ നിയമാവലികൾ ഓർമ്മിപ്പിക്കുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പ്.