നായരങ്ങാടി ഗവ യു പി സ്‌കൂള്‍ പുതിയ ക്ലാസ്സ് റൂമിന്റെയും ലൈബ്രറി കെട്ടിടത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി 23-ന് രാവിലെ 11ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിക്കും. ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷത വഹിക്കും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിനി ടീച്ചര്‍, പുഷ്പി വിത്സ തുടങ്ങിയവര്‍ പങ്കെടുക്കും. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ സ്വാഗതവും ജി യു പി എസ് പ്രധാന അദ്ധ്യാപിക കെ എം ശ്യാമള നന്ദിയും പറയും.