Loading

Archive

Day: June 8, 2020

4 posts

ഓൺലൈൻ പഠന സഹായവുമായി എജ്യു ഹെൽപ്

ഓൺലൈൻ പഠന സഹായവുമായി എജ്യു ഹെൽപ്

ഓൺലൈൻ പഠന സഹായവുമായി ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം രംഗത്ത്. എജ്യു ഹെൽപ് എന്ന പേരിൽ ആരംഭിച്ച പുതിയ പദ്ധതിയ്ക്ക് ജില്ലയിൽ ഉജ്ജ്വല തുടക്കം. കേച്ചേരി അൽ-അമീൻ ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാർ സംഭാവന ചെയ്ത ടെലിവിഷൻ, പ്രോഗ്രാം ഓഫീസർ പി എം റയ്യാനത്തിൽ നിന്ന്

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ ജൈവ വൈവിധ്യ ഉദ്യാനം പദ്ധതിക്ക് തുടക്കം

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ ജൈവ വൈവിധ്യ ഉദ്യാനം പദ്ധതിക്ക് തുടക്കം

പുതുക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മന്ത്രി സി. രവീന്ദ്രനാഥിന്റെ ജൈവ വൈവിധ്യ ഉദ്യാനവും, എം.പി ടി.എൻ പ്രതാപന്റെ എം പി യുടെ ഹരിതം പദ്ധതിയും ആരംഭിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തും പുതുക്കാട് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി തുടങ്ങി. കാടുമൂടി കിടന്ന സ്റ്റേഷൻ പരിസരം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അനുയോജ്യമാക്കിയത്.

കലക്ടറേറ്റിലെ ഔഷധസസ്യ ഉദ്യാന നവീകരണ ഉദ്ഘാടനം നടത്തി

കലക്ടറേറ്റിലെ ഔഷധസസ്യ ഉദ്യാന നവീകരണ ഉദ്ഘാടനം നടത്തി

കലക്ടറേറ്റിലെ ഔഷധസസ്യ ഉദ്യാന നവീകരണ ഉദ്ഘാടനം നടത്തി കലക്ടറേറ്റ് അങ്കണത്തിലെ ഔഷധ സസ്യ ഉദ്യാന നവീകരണത്തിന്റെ ഉദ്ഘാടനവും ലോക പരിസ്ഥിതി ദിനാചരണവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം ഇപ്പോഴുള്ള ഉദ്യാനത്തിനോട് അനുബന്ധിച്ചുള്ള 10 സെൻറ് സ്ഥലത്തും

ഇല്ലാത്തവരെ കണ്ടെത്തി ടെലിവിഷൻ കൊടുക്കും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

ഇല്ലാത്തവരെ കണ്ടെത്തി ടെലിവിഷൻ കൊടുക്കും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

വീടുകളിൽ ടെലിവിഷൻ ഇല്ലാത്തവരെ കണ്ടെത്തി ടെലിവിഷൻ കൊടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. 30,000 ടി.വി നൽകാമെന്ന് കെ.എസ്.എഫ്.ഇ അറിയിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകൾ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ടെലിവിഷൻ ഇല്ലാത്തവർക്ക് നൽകാനായി സഹകരണ വകുപ്പ് പ്രത്യേക ഉത്തരവ് തന്നെ ഇറക്കി. ടി.വി. നൽകാനായി