പുതുക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മന്ത്രി സി. രവീന്ദ്രനാഥിന്റെ ജൈവ വൈവിധ്യ ഉദ്യാനവും, എം.പി ടി.എൻ പ്രതാപന്റെ എം പി യുടെ ഹരിതം പദ്ധതിയും ആരംഭിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തും പുതുക്കാട് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി തുടങ്ങി.
കാടുമൂടി കിടന്ന സ്റ്റേഷൻ പരിസരം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അനുയോജ്യമാക്കിയത്. വിവിധയിനം ഫലവൃക്ഷങ്ങളും ചെടികളുമാണ് ഇവിടെ നടുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥും ടി.എൻ.പ്രതാപൻ എം.പിയും ചേർന്ന് തൈനട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.