കൊടകര ഗ്രാമപഞ്ചായത്ത് ഗവ എൽ പി സ്‌കൂളിന് 90 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഗവ നാഷ്ണൽ ബോയ്സ് ഹൈസ്‌കൂളിന് ഒരു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഓൺലൈനായി നിർവ്വഹിച്ചു. ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ ഓരോ മണ്ഡലങ്ങളുടെയും പ്രവർത്തന മികവ് വിലയിരുത്തുമ്പോൾ അതിൽ എന്നും ഒന്നാം സ്ഥാനം നിലനിർത്തിപോരുന്നത് ചാലക്കുടി മണ്ഡലമാണെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ജെ ഡിക്‌സൺ മുഖ്യാതിഥിയായി. തൃശൂർ എൽ. എസ്. ജി. ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. കൊടകര എൽ പി സ്‌കൂൾ പി ടി എ ബിൽഡിംഗ് കോൺട്രാക്ടർ ജോയ് സെബാസ്റ്റ്യൻ പള്ളിപ്പറമ്പിലിന് ഉപഹാരം നൽകി ആദരിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രസാദൻ, വൈസ് പ്രസിഡന്റ് കെ എസ് സുധ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ എൽ പാപ്പച്ചൻ, വിലാസിനി ശശി, ജോയ് നെല്ലിശ്ശേരി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ പി എ മുഹമ്മദ് സിദ്ദിഖ്, ചാലക്കുടി ഉപജില്ല എ ഇ ഒ കെ വി പ്രദീപ്, കൊടകര ബി ആർ സി ബി പി സി കെ നന്ദകുമാർ, കൊടകര ജി എൽ ബി എച്ച് എസ് ഹെഡ് മിസ്ട്രസ് പി പി മേരി, ജി എൽ പി എസ് ഹെഡ് മിസ്ട്രസ് ടി ആർ ജയ തുടങ്ങിയവർ പങ്കെടുത്തു.