സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റം കൺമുന്നിലെ യാഥാർഥ്യമാണെന്നും അത് ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് 90 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട്ടിൽ മുമ്പ് ചർച്ച ചെയ്തിരുന്നത് പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്നതിനെക്കുറിച്ചായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷം