നെന്മണിക്കര പഞ്ചായത്തിലെ  അൻപത്തി മൂന്നാം നമ്പർ തലോർ സ്മാർട്ട്‌ അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്‌ വിഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിച്ചു.
ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ പണി പൂർത്തീകരിച്ച അങ്കണവാടി എന്നത് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നതായി മന്ത്രി പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് വിവിധ മേഖലകളിലായി പൂർത്തീകരിച്ചത്. ഇതിന് നേതൃത്വം നൽകുന്ന ഭരണ സമിതി അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ 23 ലക്ഷം രൂപ ചിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അങ്കണവാടി പണി പൂർത്തീകരിച്ചത്. നാല് സെൻറ് സ്ഥലത്ത് ഇരുനിലകളിലായാണ് കെട്ടിടം. താഴത്തെ നിലയിൽ ഐ സി ഡി എസ് റൂം, അടുക്കള എന്നിവയും മുകളിൽ അങ്കണവാടി ക്ലാസ്സും നടക്കും.
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ്‌ ടി എസ് ബൈജു, നെന്മണിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല മനോഹരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി റപ്പായി, ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി പി ആർ അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ് : തലോർ സ്മാർട്ട്‌ അങ്കണവാടി ഉദ്ഘടന ചടങ്ങിൽ നിന്ന്