പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ രണ്ടാം വർഷ ആഘോഷം സംഘടിപ്പിച്ചു. സംസ്ഥാന തല പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.ഇതിൻറെ ഭാഗമായി ആത്മയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ നെൽകൃഷിയിൽ പരിശീലനം നൽകി.
കന്നിമാസത്തിലെ മകം നാളിലാണ് നെല്ലിന്റെ പിറന്നാൾ ആയി ആചരിക്കുന്നത്.
മണ്മറഞ്ഞു പോയ ആ കാർഷിക സംസ്കാരത്തെ വീണ്ടെടുക്കുന്നതിന് സംസ്ഥാന ഓൺലൈൻ കൃഷി വകുപ്പ് തുടക്കം കുറിച്ച പദ്ധതിയാണ് പാഠം ഒന്ന് പാടത്തേക്ക്. കൃഷി വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ യും നേതൃത്വത്തിൽ വിദ്യാർഥികളെ അണിനിരത്തിക്കൊണ്ട് ആരംഭിച്ച പദ്ധതിയാണിത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഈ വർഷം സ്കൂളുകളിൽ നെല്ലിന്റെ പിറന്നാൾ ആഘോഷങ്ങൾ ഓൺലൈൻ പോസ്റ്റർ രചന, ക്വിസ് മത്സരങ്ങളിൽ ഒതുങ്ങി. 2019 ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. 
കൃഷി വകുപ്പ് ഡയറക്ടർ ഡോ. വാസുകി, പൊതു വിദ്യാഭ്യാസവകുപ്പ് അഡീഷണൽ ഡയറക്ടർ സി പി സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു