Loading

Archive

Category: in news

187 posts

വിദ്യാർഥികൾക്കുള്ള പഠനസഹായം: പരസ്യ വിതരണം നിർത്തലാക്കാൻ നിർദ്ദേശം

വിദ്യാർഥികൾക്കുള്ള പഠനസഹായം: പരസ്യ വിതരണം നിർത്തലാക്കാൻ നിർദ്ദേശം

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സഹായങ്ങളും സേവനങ്ങളും പരസ്യവിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പല വിദ്യാലയങ്ങളിലും പാവപ്പെട്ട കുട്ടികൾക്കായി പിടിഎ, സന്നദ്ധ സംഘടനകൾ എന്നിവ സ്‌കൂൾ യൂണിഫോം, ബാഗ്, നോട്ട് ബുക്കുകൾ, മറ്റു പഠനോപകരണങ്ങൾ തുടങ്ങിയവ പരസ്യ പ്രചാരണം നടത്തിയും പൊതുയോഗങ്ങൾ

ഓൺലൈൻ പഠന സഹായവുമായി എജ്യു ഹെൽപ്

ഓൺലൈൻ പഠന സഹായവുമായി എജ്യു ഹെൽപ്

ഓൺലൈൻ പഠന സഹായവുമായി ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം രംഗത്ത്. എജ്യു ഹെൽപ് എന്ന പേരിൽ ആരംഭിച്ച പുതിയ പദ്ധതിയ്ക്ക് ജില്ലയിൽ ഉജ്ജ്വല തുടക്കം. കേച്ചേരി അൽ-അമീൻ ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാർ സംഭാവന ചെയ്ത ടെലിവിഷൻ, പ്രോഗ്രാം ഓഫീസർ പി എം റയ്യാനത്തിൽ നിന്ന്

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ ജൈവ വൈവിധ്യ ഉദ്യാനം പദ്ധതിക്ക് തുടക്കം

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ ജൈവ വൈവിധ്യ ഉദ്യാനം പദ്ധതിക്ക് തുടക്കം

പുതുക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മന്ത്രി സി. രവീന്ദ്രനാഥിന്റെ ജൈവ വൈവിധ്യ ഉദ്യാനവും, എം.പി ടി.എൻ പ്രതാപന്റെ എം പി യുടെ ഹരിതം പദ്ധതിയും ആരംഭിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തും പുതുക്കാട് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി തുടങ്ങി. കാടുമൂടി കിടന്ന സ്റ്റേഷൻ പരിസരം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അനുയോജ്യമാക്കിയത്.

‘ജലപ്രയാണം’ മാതൃകാ പദ്ധതിയാക്കും: മന്ത്രി സി. രവീന്ദ്രനാഥ്

‘ജലപ്രയാണം’ മാതൃകാ പദ്ധതിയാക്കും: മന്ത്രി സി. രവീന്ദ്രനാഥ്

കരുവന്നൂർ, മണലി, കുറുമാലി പുഴകളുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള 'ജലപ്രയാണം' പദ്ധതിക്ക് ഔപചാരികമായി തുടക്കം കുറിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായുള്ള വീഡിയോ കോൺഫറൻസിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായുള്ള പുഴ ശുചീകരണ പ്രവർത്തനം ചൊവ്വാഴ്ച തന്നെ ആരംഭിക്കാൻ മന്ത്രി നിർദേശം

വെള്ളക്കെട്ടുകൾ പരിഹരിക്കണം

വെള്ളക്കെട്ടുകൾ പരിഹരിക്കണം

മഴയ്ക്ക് മുൻപ് എല്ലാ പഞ്ചായത്തുകളിലെയും വെള്ളക്കെട്ടുകൾ പരിഹരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പഞ്ചായത്തുകളിലെ വെള്ളക്കെട്ടുകൾ, പാതയോരത്തെ ജീവന് ഭിഷണിയാകുന്ന മരങ്ങൾ, ബോർഡുകൾ എന്നിവയെല്ലാം നീക്കം ചെയ്യണമെന്നും അറിയിച്ചു. മഴയ്ക്ക് മുൻപ് തന്നെ ജില്ലയിലെ പുഴകളിൽ

മുൻ മന്ത്രി കെ പി വിശ്വനാഥൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മുൻ മന്ത്രി കെ പി വിശ്വനാഥൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മുൻ മന്ത്രി കെ പി വിശ്വനാഥൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക സംഭാവന നൽകി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് കെ പി വിശ്വനാഥന്റെ വസതിയിലെത്തി 42000 രൂപയുടെ ചെക്ക് സ്വീകരിച്ചു.വിശ്വനാഥന്റെ എൺപതാം പിറന്നാളിന്റെ ഭാഗമായാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. അദ്ദേഹത്തിന്റെ ഭാര്യയും

മികവിന്റെ കേന്ദ്രമായി കരൂപടന്ന ഗവ. എച്ച് എസ് എസ്; 24 മുറികളുമായി പുതിയ കെട്ടിട സമുച്ചയം തുറന്നു

മികവിന്റെ കേന്ദ്രമായി കരൂപടന്ന ഗവ. എച്ച് എസ് എസ്; 24 മുറികളുമായി പുതിയ കെട്ടിട സമുച്ചയം തുറന്നു

കരൂപടന്ന ഗവ ഹയർസെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമായി മാറുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന സ്‌കൂളിൽ പണി തീർത്ത പുതിയ കെട്ടിട സമുച്ചയം വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ, യു പി വിഭാഗങ്ങളുടെ ഏറ്റവും പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി രണ്ട് നിലകളിലായി 24

സ്‌കൂൾ പഠന വിനോദയാത്രകൾ: നിയന്ത്രണം നീങ്ങി, ഇനി നോക്കേണ്ടത് സുരക്ഷ

സ്‌കൂൾ പഠന വിനോദയാത്രകൾ: നിയന്ത്രണം നീങ്ങി, ഇനി നോക്കേണ്ടത് സുരക്ഷ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ ടൂറുകൾക്കുണ്ടായിരുന്ന നിയന്ത്രണം നീക്കിയതിന്റെ ആഹ്ലാദത്തിലാണ് ജില്ലയിലെ സ്‌കൂളുകളും വിദ്യാർത്ഥികളും. പലരും മാറ്റിവെച്ച യാത്രകൾ തുടരാനുള്ള ഉത്സാഹത്തിലും. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഇൻഡസ്ട്രിയൽ സന്ദർശനങ്ങൾ, വിനോദ/പഠന യാത്രകൾ എന്നിവ പോകുമ്പോൾ പാലിക്കേണ്ട സുരക്ഷ നിയമാവലികൾ ഓർമ്മിപ്പിക്കുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പ്.

ഇന്ത്യയുടെ ശക്തി മതനിരപേക്ഷ സംസ്‌കാരം: മന്ത്രി സി.രവീന്ദ്രനാഥ് *സാക്ഷരതാമിഷൻ ‘ഇന്ത്യ എന്ന റിപ്പബ്ലിക്’ പരിപാടി സംഘടിപ്പിച്ചു

ഇന്ത്യയുടെ ശക്തി മതനിരപേക്ഷ സംസ്‌കാരം: മന്ത്രി സി.രവീന്ദ്രനാഥ് *സാക്ഷരതാമിഷൻ ‘ഇന്ത്യ എന്ന റിപ്പബ്ലിക്’ പരിപാടി സംഘടിപ്പിച്ചു

വൈവിധ്യങ്ങളെ സ്വാംശീകരിച്ചുള്ള മതനിരപേക്ഷ സംസ്‌കാരമാണ് ഇന്ത്യയുടെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.  രാജ്യം ലോകത്തിനു മുന്നിൽ ആദരിക്കപ്പെടുന്നത് സാമ്പത്തികമോ സൈനികമോ ആയ ശക്തി കാരണമല്ല. മറിച്ച്, ഈ മതനിരപേക്ഷ സംസ്‌കാരം നിലനിൽക്കുന്നതുകൊണ്ടാണ്. ഈ വൈവിധ്യങ്ങളുടെ ചരിത്രത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടനയുടെ പിറവി. ലോകത്തെവിടെയും ഇന്ത്യക്കാരൻ ആദരിക്കപ്പെടുന്നത് നമ്മുടെ ഭരണഘടന

ജില്ലയിൽ അഞ്ച് വയസ്സിനു താഴെയുള്ള  കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകി

ജില്ലയിൽ അഞ്ച് വയസ്സിനു താഴെയുള്ള  കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകി

പൾസ് പോളിയോ  ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിൽ അഞ്ച് വയസ്സിനു താഴെയുള്ള  കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകി. ഇതിനായി  മൊബൈൽ ബൂത്തുകൾ, ട്രാൻസിറ്റ്ബൂത്തുകൾ എന്നിവ ഉൾപ്പടെ ആകെ 1702 ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. അന്യദേശ തൊഴിലാളികളുടെ കുട്ടികൾക്കും, ആദിവാസി മേഖലയിലെ കുട്ടികൾക്കും  പോളിയോ തുള്ളി മരുന്ന് നൽകി. വിവിധ കാരണങ്ങളാൽ