Loading

Archive

Category: in news

178 posts

മടപ്പള്ളി സ്കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ബഹു:വിദ്യാഭ്യാസ വകുപ്പ് മന്ത്രി മാർച്ച് 3ന് നിർവ്വഹിക്കും

മടപ്പള്ളി സ്കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ബഹു:വിദ്യാഭ്യാസ വകുപ്പ് മന്ത്രി മാർച്ച് 3ന് നിർവ്വഹിക്കും

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സർക്കാർ സ്കൂളുകളിലെ വികസനത്തിലൂന്നിയുള്ള സമഗ്ര പദ്ധതികളാണ് മടപ്പള്ളി സ്കൂളിൽ നടപ്പാക്കി വരുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാനും ആശയ വിനിമയം, നൈപുണ്യ വികസനം തുടങ്ങി 30 ഓളം മേഖലകളിൽ ഇടപെട്ടുകൊണ്ടു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്ന  മികച്ച ഗുണനിലവാരം

കുട്ടികളുടെ മനസിന്റെ പൊതുവിടങ്ങള്‍ വികസിപ്പിക്കാന്‍ വിക്‌ടേഴ്‌സ് ചാനലിനായി -വിദ്യാഭ്യാസമന്ത്രി

കുട്ടികളുടെ മനസിന്റെ പൊതുവിടങ്ങള്‍ വികസിപ്പിക്കാന്‍ വിക്‌ടേഴ്‌സ് ചാനലിനായി -വിദ്യാഭ്യാസമന്ത്രി

* ക്ലാസിക് സിനിമകളുടെ സംപ്രേഷണത്തിന്റെയും, എട്ടു പുതിയ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസത്തിന്റെ ആശയതലത്തില്‍ നിന്നുകൊണ്ട് കുട്ടികളുടെ മനസിന്റെ പൊതുവിടങ്ങള്‍ വികസിപ്പിക്കാന്‍ വിക്‌ടേഴ്‌സ് ചാനലിന് കഴിയുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ 100 ലോകോത്തര ക്ലാസിക് സിനിമകള്‍ സംപ്രേഷണം ചെയ്യുന്നതിന്റെയും, എട്ടു പുതിയ പരിപാടികളുടെ

ഗവേഷണം പ്രോല്‍സാഹിപ്പിക്കാന്‍ കൈരളി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും -വിദ്യാഭ്യാസമന്ത്രി

ഗവേഷണം പ്രോല്‍സാഹിപ്പിക്കാന്‍ കൈരളി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും -വിദ്യാഭ്യാസമന്ത്രി

'ശാസ്ത്രയാന്‍ 2018' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു ഗവേഷണം പ്രോത്‌സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കൈരളി അവാര്‍ഡുകള്‍ ഈവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസമെന്നാല്‍ പഠനത്തില്‍ ആര്‍ജിച്ച അറിവുകള്‍ ആശയോത്പാദനമായും ഗവേഷണമായും വളരുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും റൂസ കേരള പ്രോജക്ട് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍

അനൗപചാരിക വിദ്യാഭ്യാസം ആശയ അടിത്തറയിടാന്‍ കഴിയുന്ന സമ്പ്രദായമാകണം -വിദ്യാഭ്യാസമന്ത്രി

അനൗപചാരിക വിദ്യാഭ്യാസം ആശയ അടിത്തറയിടാന്‍ കഴിയുന്ന സമ്പ്രദായമാകണം -വിദ്യാഭ്യാസമന്ത്രി

* അനൗപചാരിക വിദ്യാഭ്യാസത്തിന് ആദ്യമായി കരിക്കുലം തയാറാകുന്നു അനൗപചാരിക വിദ്യാഭ്യാസമെന്നത് കേവലം സാക്ഷരതയല്ല, ആശയ ഉത്പാദനത്തിന് അടിത്തറയിടാന്‍ കഴിയുന്ന പഠനസമ്പ്രദായമാകണമെന്ന് വിദ്യാഭ്യാസമന്ത്രി   പ്രൊഫ. സി. രവീന്ദനാഥ് പറഞ്ഞു. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ആദ്യമായി അനൗപചാരിക വിദ്യാഭ്യാസത്തിന് കരിക്കുലം നിര്‍മ്മാണത്തിനായുള്ള ശില്പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക അധികാരഘടനയെ മാറ്റുന്ന ചിന്തകള്‍ ഉത്പാദിപ്പിക്കാന്‍ വിദ്യാഭ്യാസത്തിനു

വിദ്യാഭ്യാസ വകുപ്പുിന്റെ സഹകരണത്തോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം

വിദ്യാഭ്യാസ വകുപ്പുിന്റെ സഹകരണത്തോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം

കൊച്ചി: ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനം നേടാന്‍ വഴിയൊരുക്കി പുതുയുഗം. ഇന്നലെ നടന്ന അഭിരുചി നിര്‍ണയ പരീക്ഷയില്‍ 76 പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇതില്‍ നിന്നും 50 പേരെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കും. ഫിഷറീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ

ദേശീയ സ്കൂൾ കായിക മേളയിൽ മെഡൽ നേടിയ കേരള കായിക താരങ്ങൾക്കുള്ള പ്രൈസ് മണി കുടിശ്ശിക തുക അനുവദിച്ചു.

ദേശീയ സ്കൂൾ കായിക മേളയിൽ മെഡൽ നേടിയ കേരള കായിക താരങ്ങൾക്കുള്ള പ്രൈസ് മണി കുടിശ്ശിക തുക അനുവദിച്ചു.

ദേശീയ സ്കൂൾ കായിക മേളയിൽ പങ്കെടുത്ത് മെഡൽ നേടുന്ന കായിക താരങ്ങൾക്ക് നല്കിവരുന്ന പ്രൈസ് മണി കഴിഞ്ഞ അഞ്ചുവർഷമായി മുടങ്ങിയിരുന്നു. 2012-13 മുതൽ 2015-16 വരെയുള്ള കാലയളവിൽ മുൻ യു.ഡി.എഫ്. സർക്കാർ കുടിശികയാക്കിയ ദേശീയ സ്കൂൾ കായികമേളയിൽ വിജയംകൊയ്ത കായിക താരങ്ങൾക്ക് ലഭിക്കാനുള്ള 2,54,60000/- രൂപ അനുവദിച്ച് സർക്കാർ

സാങ്കേതിക വിദ്യാഭ്യാസനയത്തിന് ഹൈക്കോടതി അംഗീകാരം

സാങ്കേതിക വിദ്യാഭ്യാസനയത്തിന് ഹൈക്കോടതി അംഗീകാരം

കൊച്ചി > സംസ്ഥാന സർക്കാരിന്റെ സാങ്കേതികവിദ്യാഭ്യാസനയത്തിന് ഹൈക്കോടതിയുടെ അംഗീകാരം. ഈ അധ്യയനവർഷം സ്വകാര്യ സ്വാശ്രയ മേഖലയിൽ പുതിയ എൻജിനിയറിങ് കോളേജുകളും കോഴ്സുകളും അനുവദിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് സ്വാശ്രയ എ ൻജിനിയറിങ് കോളേജുകൾ കൂണുപോലെ മുളയ്ക്കുന്നത് തടയണമെന്നും 118 എൻജിനിയറിങ് കോളേജുകൾ പോളിടെക്നിക്കുകളായി മാറ്റാൻ നടക്കുന്ന നീക്കം തടയണമെന്നും

സംവാദ വിദ്യാഭ്യാസമാണ് കൂടുതൽ ഗുണകരം: മന്ത്രി സി. രവീന്ദ്രനാഥ്

സംവാദ വിദ്യാഭ്യാസമാണ് കൂടുതൽ ഗുണകരം: മന്ത്രി സി. രവീന്ദ്രനാഥ്

* എം.ബി. രാജേഷ് എംപിയുടെ നേതൃത്വത്തിലുള്ള പ്രിഡിക്റ്റ് സ്കോളർഷിപ് വിദ്യാർഥികൾക്കു സമ്മാനിച്ചു. പാലക്കാട് • അധ്യാപകർ പറയു കയും വിദ്യാർഥികൾ കേട്ടിരിക്കു കയും ചെയ്യുന്ന ഏകപക്ഷീയ വി ദ്യാഭ്യാസമല്ല, മറിച്ചു പരസ്പര സംവാദത്തോടെയുള്ള ക്ലാസുകളാണു കൂടുതൽ ഗുണപ്രദമെന്നു മന്ത്രി സി, രവീന്ദ്രനാഥ്, എം.ബി. രാജേഷ് എംപിയുടെ നേത്യത ത്തിലുള്ള പിഡിക്റ്റ്

സാഹിത്യത്തെ ജനകീയമാക്കിയവരിൽ പ്രധാനിയാണ് പൂന്താനം – വിദ്യാഭ്യാസ മന്ത്രി

സാഹിത്യത്തെ ജനകീയമാക്കിയവരിൽ പ്രധാനിയാണ് പൂന്താനം – വിദ്യാഭ്യാസ മന്ത്രി

സാഹിത്യത്തെ ജനകീയമാക്കിയവരിൽ പ്രധാനിയാണ് പൂന്താനമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച പൂന്താനം ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന് മനസിലാകുന്ന ഭാഷയിലാണ് പൂന്താനമടക്കമുള്ളവർ രചനകൾ നടത്തിയത്. കവികളും , കലാകാരന്മാരും , സാഹിത്യ കാരന്മാരും ,ചിത്രകാരന്മാരും പ്രകൃതിയുടെ നാദത്തെയും , താളത്തേയും അവരുടെ തൂലിക

പരിമിതികൾ മറികടന്നു, മുഴങ്ങി അതിശയതാളം

പരിമിതികൾ മറികടന്നു, മുഴങ്ങി അതിശയതാളം

തിരുവനന്തപുരം:  താളം പിഴയ്ക്കാതെയായിരുന്നു ഇവരുടെ മേളം.പരിമിതികൾ തടസ്സമാകാതെയുള്ള ഈ ബാൻഡ്‌മേളം കേട്ടാൽ ആസ്വാദകരുടെ വിരലുകൾ അറിയാതെ താളമിടും മിഴികളിൽ അതിശയം വിരിയും. ഓട്ടിസം ബാധിതരായ 13 കുട്ടികൾക്ക് ഇത് വെറും കലാപ്രകടനമല്ല, ജീവിതവഴിയിലെ പുതുവെളിച്ചമാണ്. തിരുവനന്തപുരം എസ്എസ്എയിലെ സൗത്ത് യുആർസിക്കുകീഴിലെ ഓട്ടിസം സെന്ററിലെ കുട്ടികളാണ് പരിമിതികളെ മികവിൽ മറികടന്ന്