മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് ഇന്ത്യയുടെ ഭരണഘടനയെന്നും ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഭരണഘടനയാണിതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ മനസ്സ് ഇങ്ങനെയായിരിക്കണമെന്ന് ഇന്ത്യൻ ജനത ചിന്തിച്ചിരുന്നതുകൊണ്ടാണ് ഭരണഘടനയ്ക്ക് ഈ ആശയസമ്പന്നത കൈവന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ