സർവ്വശിക്ഷാ അഭിയാനിൽ പ്രവർത്തിച്ചുവന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്ക് കേന്ദ്രസർക്കാർ അനുവദിച്ച വേതനത്തിന്റെ ഇരട്ടി വേതനം നല്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ പുതിയ പദ്ധതിയായ സമഗ്ര ശിക്ഷയിലേക്ക് കരാർ നിയമനം നല്കാൻ തീരുമാനിച്ചിട്ടുള്ള കലാ-കായിക-പ്രവൃത്തി പരിചയം അദ്ധ്യാപകരായ 2685 പേർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. എസ്.എസ്.എ പദ്ധതിയിൽ