തെറ്റായ ധാരണകളും ആചാരങ്ങളും നവോത്ഥാന പ്രക്രിയയിലൂടെ തിരുത്തിയാണ് നാട് പുരോഗതി നേടിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ലോകത്തെല്ലായിടത്തും ഇങ്ങനെയാണ് വളർച്ചയുണ്ടായത്. വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയത്തിൽ നിന്ന് മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തിയത് നവോത്ഥാന നായകരുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങളും സമരങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു.