രാജ്യത്തെ പ്രതിലോമശക്തികള്‍ തങ്ങളുടെ കാര്യസാധ്യത്തിനായി വായനയെ പിറകോട്ട് വലിക്കാന്‍ ശ്രമിക്കുന്നുവെന്നും അതിന് മാറ്റംവരണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. കൂളിമുട്ടം നാണന്‍ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനശാലകള്‍ സമൂഹത്തെ വായിപ്പിക്കുക മാത്രമല്ല, എങ്ങനെ വായിക്കണമെന്നുള്ള ബോധം കൂടി ഉണ്ടാക്കിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. വായനയിലൂടെയാണ്