പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജ്ഞാനമുള്ളവരാക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ശ്രമിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടി റിപ്പോർട്ടർമാർക്കുള്ള പരിശീലന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ തരം പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നതിനൊപ്പം അതാത് മേഖലയിലെ യഥാർത്ഥ നൈതികത