അടുത്ത ജൂണ്‍ മാസത്തിനുള്ളില്‍  സംസ്ഥാനത്തെ  എല്ലാ  സ്ക്കൂളുകളും ഹൈടെക് ആക്കിമാറ്റുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്.  ഇതോടെ രാജ്യത്തെ  ആദ്യ ഡിജിറ്റല്‍  സ്ക്കൂള്‍ സംസഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട്   നഗരസഭ  ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്‍റെ  ശതാബദി  സ്മാരക കെട്ടിടത്തിന്‍റെ  ഉദ്ഘാടനം നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു