നിർമാണ തൊഴിലാളികളുടെ ഇ-ശ്രം രജിസ്‌ട്രേഷൻ തീയതി നീട്ടി

നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇതുവരെ ഇ-ശ്രം രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്ത നിർമാണ തൊഴിലാളികൾക്ക് ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ സഹിതം ഓൺലൈൻ മുഖേനയോ സ്വന്തം നിലയ്‌ക്കോ അടുത്തുള്ള അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങൾ വഴിയോ രജിസ്‌ട്രേഷൻ നടത്താം. register.eshram.gov.in പോർട്ടൽ വഴിയാണു രജിസ്‌ട്രേഷൻ ചെയ്യേണ്ടത്.