പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സംഘടിപ്പിച്ച ഫയൽ അദാലത്തിൽ 22,413 ഫയലുകൾ തീർപ്പാക്കി
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളുടെ ഫയൽ അദാലത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജോയിന്റ് ഡയറക്ടർമാർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉന്നത ഉദ്ധ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പൊതുവിദ്യാഭ്യാസം, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ പെൻഡിംഗ് ഫയലുകളിൽ ജില്ലകളിൽ നിന്നും റിപ്പോർട്ടും ഫയലും വാങ്ങി തീർപ്പ് കൽപ്പിക്കേണ്ട ഫയലുകളിൽ നടപടി എടുക്കുന്നതിനാണ് ഫയൽ അദാലത്ത് സംഘടിപ്പിച്ചത്. രാവിലെ പത്ത് മണിക്ക് തന്നെ ഫയൽ അദാലത്ത് ആരംഭിച്ചു.
സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫയലുകൾ തീർപ്പാക്കുന്നതിന് വിവിധ ഘട്ടങ്ങളിൽ സ്വീകരിച്ച നടപടികളെ പറ്റി വിശദീകരിച്ചു. ഫയൽ അദാലത്തിൽ പ്രധാനമായും ഓഡിറ്റ്, വിജിലൻസ് പോലുള്ള വിഭാഗങ്ങളിലെ ഫയലുകളാണ് പരിശോധിച്ചിട്ടുള്ളത്. തൃശ്ശൂർ മുതൽ കാസർഗോഡ് വരയുള്ള ജില്ലകളുടെ ഫയൽ അദാലത്ത് ഈ മാസം 14 ന് സംഘടിപ്പിക്കുന്നതാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഇനി പറയും പ്രകാരം ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ (ഹയർ സെക്കണ്ടറി വിഭാഗം) : –
ആകെ കുടിശിക ആയിരുന്ന ഫയലുകൾ : 16139
നിലവിൽ തീർപ്പാക്കിയ ഫയലുകൾ : 5552
തീർപ്പാക്കൽ ശതമാനം : 34.40%
ഇനി തീർപ്പാക്കുവാൻ ഉള്ള ഫയലുകൾ : 10587
പൊതുവിദ്യാഭ്യാസ (വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം) : –
ആകെ കുടിശിക ആയിരുന്ന ഫയലുകൾ : 7271
നിലവിൽ തീർപ്പാക്കിയ ഫയലുകൾ : 5346
തീർപ്പാക്കൽ ശതമാനം : 73.52%.
ഇനി തീർപ്പാക്കുവാൻ ഉള്ള ഫയലുകൾ : 1925
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് : –
ആകെ കുടിശിക ആയിരുന്ന ഫയലുകൾ : 30607
നിലവിൽ തീർപ്പാക്കിയ ഫയലുകൾ : 11515
തീർപ്പാക്കൽ ശതമാനം : 37.62%
ഇനി തീർപ്പാക്കുവാൻ ഉള്ള ഫയലുകൾ : 19092
ഫയൽ അദാലത്തിനോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചുകൂട്ടിയ ഡയറക്ടറേറ്റിലെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ഓഫീസർമാരുടെ യോഗത്തിൽ ഡയറക്ടറേറ്റിൽ ഇനിയും പെൻഡിംഗ് ആയിട്ടുള്ള ഫയലുകൾ അടിയന്തിരമായി തീർപ്പ് കൽപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ നിർദേശിച്ചു.