സംസ്ഥാന സ്‌കൂൾ കലോൽസവം:വിഭവസമാഹരണത്തിലൂടെ ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ ഏറ്റുവാങ്ങി
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിതരണത്തിനായി വിദ്യാലയങ്ങളിൽ നിന്നുള്ള വിഭവ സമാഹരണത്തിലൂടെ ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ കൈമാറുന്ന ചടങ്ങ് കോട്ടൺ ഹിൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ കോട്ടൺ ഹിൽ സ്‌കൂളിലെ വിദ്യാർഥിനികൾ മന്ത്രി ക്ക് കൈമാറി.