The State School Sports Festival will henceforth be on the Olympic model

സംസ്ഥാന സ്‌കൂൾ കായികമേള ഇനി മുതൽ ഒളിമ്പിക്‌സ് മാതൃകയിൽ

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേള ഒളിംപ്ക്‌സ് മാതൃകയിൽ എറണാകുളത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. ഒക്ടോബർ 18, 19, 20, 21, 22 തീയതികളിലായിരിക്കും ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ സ്പോർട്സ് മേള. മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും തയ്യാറാക്കും. കൂടുതൽ മത്സര ഇനങ്ങൾ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. നാല് വർഷത്തിൽ ഒരിക്കൽ ഒളിമ്പിക്സ് മാതൃകയിലായിരിക്കും സ്പോർട്സ് മേള നടക്കുക. ഒളിമ്പിക്സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കും.