2023 ഒക്ടോബര്‍ മാസം നടന്ന ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രുവ്മെന്റ്‌/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം www.keralaresults.nicin എന്ന വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌.

ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യ നിര്‍ണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകള്‍, നിര്‍ദ്ദിഷ്ട ഫീസ്‌ സഹിതം പരീക്ഷയ്ക്ക്‌ രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പാളിന്‌ 22/11/2023 നകം സമര്‍പ്പിക്കേണ്ടതാണ്‌. സ്കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍, IEXams – ല്‍ പ്രിന്‍സിപ്പല്‍മാര്‍ അപ്ലോഡ്‌ ചെയ്യണ്ട അവസാന തിയതി 24/1/2023. ഫീസ്‌ വിവരം പേപ്പര്‍ ഒന്നിന്‌ : പുനർമൂല്യ നിര്‍ണ്ണയത്തിന്‌ 500 രൂപ , ഉത്തരക്കടലാസ്സുകളുടെ ഫോട്ടോകോപ്പിയ്ക്ക്‌ 300  രൂപ, സുക്ഷ്മ പരിശോധനയ്ക്ക്‌ 100 രൂപ. അപേക്ഷകള്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ നേരിട്ട്‌ സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറങ്ങള്‍
സ്കൂളുകളിലും ഹയര്‍സെക്കന്ററി പോര്‍ട്ടലിലും ലഭ്യമാണ്‌.