11, 12 ക്ലാസുകളിലെ സിലബസ് ലഘൂകരണം:ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കും
11, 12 ക്ലാസുകളിലെ സിലബസ് ലഘൂകരണം നടത്തുമ്പോൾ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കും. 11, 12 ക്ലാസുകളിലെ സിലബസ് ലഘൂകരണം സംബന്ധിച്ച് ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ വെട്ടിക്കുറയ്ക്കുകയുണ്ടായി. കോവിഡ് പശ്ചാത്തലവും, പഠനഭാരവും ലഘൂകരണവും പാഠഭാഗങ്ങളുടെ ആവർത്തനവും, നിലവിലെ സാഹചര്യത്തിൽ പ്രസക്തമല്ലാത്ത ഭാഗങ്ങൾ എന്നീ കാരണങ്ങൾ പറഞ്ഞാണ് പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതെങ്കിലും, ഈ ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ചില നിക്ഷിപ്ത താല്പര്യങ്ങൾ ഇതിൽ കടുകൂടിയിട്ടുണ്ടോ എന്ന് സംശയം ഉയർന്നു വരുന്നുണ്ട്. പ്രത്യേകിച്ചും ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പോലുള്ള സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ.
ഈ സാഹചര്യത്തിൽ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന കേരളത്തിന് ഇത്തരം നിക്ഷിപ്ത താൽപര്യങ്ങൾക്ക് കൂട്ടു നിൽക്കാനാവില്ല.
എന്നാൽ സംസ്ഥാനത്തെ കുട്ടികൾക്ക് പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാഠഭാഗങ്ങൾ കുറയ്ക്കുന്നത് പരിഗണനയിലാണ്.
2 ദിവസത്തിനകം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും