First Class Admission: Decreased flow to unaided; The number of children in government aided schools has increased; Public Education Minister Sivankutty said that the success of the public education protection yajna
ഒന്നാം ക്ലാസ് പ്രവേശനം: അൺ എയ്ഡഡിലേയ്ക്ക് ഒഴുക്കു കുറഞ്ഞു ; സർക്കാർ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർദ്ധിച്ചു; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി
 
ഒന്നാം ക്ലാസ് പ്രവേശനത്തിൽ പുതിയ റെക്കോർഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സർക്കാർ – എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഇക്കൊല്ലം എത്തിയത്.
 
2020 – 21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്.
 
അതേസമയം അൺ എയ്ഡഡ് മേഖലയിൽ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. മുൻവശം 44,849 കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ ഈ വർഷം അത് മുപ്പത്തിയെണ്ണായിരത്തി 38,234 കുട്ടികളായി ചുരുങ്ങി. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചതും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ കൂടുതലായി എത്തിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.