വിദ്യാകിരണം പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾതല,തദ്ദേശസ്വയംഭരണതല, ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും ഡി ഡി, ആർ ഡി ഡി, എ ഡി തലത്തിലുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
പദ്ധതിയുടെ പ്രചരണാർത്ഥം ഈ മാസം 6 മുതൽ 16 നുള്ളിൽ സ്കൂൾ തല യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളുന്നതിന് മന്ത്രി നിർദ്ദേശം നൽകി. കൂടുതൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.: