ചട്ടം 304 പ്രകാരം 06.02.2023ന് ബഹു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മറുപടി നൽകുന്നതിനായി ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി.സതീശൻ എം.എൽ.എ. ഉന്നയിച്ച സബ്മിഷനുളള മറുപടി

05.10.2016ലെ സ.ഉ.(എം.എസ്)നം. 170/2016/പൊവിവ പ്രകാരം വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരവും എസ്.എസ്.എയുടെ പദ്ധതിക്ക് അനുസൃതമായും 100 കുട്ടികളിൽ കൂടുതലുളള യു.പി.സ്കൂളിലേയ്ക്കും 150 കുട്ടികളിൽ കൂടുതലുളള എൽ.പി സ്കൂളുകളിലേയ്ക്കും കല(സംഗീതം, ചിത്രകല), കായികം, പ്രവൃത്തിപരിചയം എന്നീ മൂന്നു വിഷയങ്ങളിൽ സ്പെഷ്യലിസ്റ്റ് അധ്യാപകരെ (838×3=2514) കരാർ അടിസ്ഥാനത്തിൽ കൺസോളിഡേറ്റഡ് ശമ്പളം 25200/-pm നൽകികൊണ്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾക്കും കെ.ഇ.ആർ-ലെ യോഗ്യത മാനദണ്ഡങ്ങൾക്കും അനുസൃതമായി നിയമിക്കുവാൻ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവായിരുന്നു.

2. 2018 ൽ അതുവരെ നിലവിൽ ഉണ്ടായിരുന്ന സർവ്വ ശിക്ഷാ അഭിയാൻ (എസ്.എസ്.എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ) എന്നീ പ്രോജക്ടുകൾ സംയോജിപ്പിച്ച് സമഗ്രശിക്ഷ കേരള എന്ന പുതിയ പ്രോജക്ട് നിലവിൽ വന്നു. പ്രസ്തുത പ്രോജക്ടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ വേതനം 7000/- രൂപയായി കുറച്ചു. 16.08.2018-ലെ സ.ഉ.(സാധാ)നം.3150/2018/പൊവിവ ഉത്തരവു പ്രകാരം സർവശിക്ഷാ അഭിയാൻ പദ്ധതിയിൽ കോൺട്രാക്റ്റ് വ്യവസ്ഥയിൽ പ്രവർത്തിച്ചു വന്ന മുഴുവൻ കലാകായിക പ്രവർത്തി പരിചയ അദ്ധ്യാപകരെയും സമഗ്ര ശിക്ഷയിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശാനുസരണം കരാർ വ്യവസ്ഥയിൽ 2018-19 വർഷത്തേയ്ക്ക് നിയമനം നൽകുന്നതിനും ഇവർക്ക് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിശ്ചയിച്ചിട്ടുളള പ്രതിമാസവേതനമായ 7000/- രൂപയ്ക്ക പുറമേ സർക്കാർ അനുവദിക്കുന്ന 7000/-രൂപയും ചേർത്ത് പ്രതിമാസം 14000/- രുപ വേതനം നൽകി, പാർട്ട് ടൈം അദ്ധ്യാപകരായി നിയമിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇതേ നിരക്കിൽ 2019-20, വർഷവും നൽകുന്നതിന് 04.09.2019 നും സ.ഉ.(സാധാ)നം.3509/2019/പൊവിവ ഉത്തരവു പ്രകാരവും അനുമതി നൽകി. 2020-21 വർഷത്തേയ്ക്ക് പ്രതിമാസം 14000/-രൂപ നിരക്കിൽ ശമ്പളം നൽകി നിയമിക്കുന്നതിന് 13.08.2020ലെ G.O(Rt)No.2421/2020/G.Edn പ്രകാരവും 2021-22 വർഷത്തേയ്ക്ക് 2685 അദ്ധ്യാപകരെ മുൻ വർഷത്തെ പോലെ പ്രതിമാസം 14000/- രൂപ ശമ്പളത്തോടു കൂടി നിയമിക്കുന്നതിന് 01.10.2020ലെ G.O(Rt) No.4361/2021/G.Edn പ്രകാരവും അനുമതി നൽകിയിരുന്നു.

3. 2021-22 സാമ്പത്തിക വർഷത്തെ AWP&B പ്രകാരം Salary of Tecachers എന്ന ഒറ്റ മേജർ ശീർഷകത്തിലാണ് Total Financial Support for Salary of Teachers (Elementary, HM/Teachers) വകയിരുത്തിയിട്ടുളളത്. 2022-23 വർഷം ഈ മേജർ ശീർഷകത്തിൽ വകയിരുത്തിയിട്ടുളള ആകെ തുക 17.15 കോടി രൂപ മാത്രമാണ്.

4. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ വകയിരൂത്തിയിട്ടുളള തുക ഉപയോഗിച്ച് 2022-23 വർഷം ജോലി ചെയ്തുവരുന്ന 1381 സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് പ്രതിമാസം 10,000/-രൂപ നിരക്കിൽ വേതനം നൽകി പാർട്ട് ടൈം വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. നിലവിൽ ജോലി ചെയ്യുന്ന 1319 സ്പെഷ്യലിസ്റ്റ് അധ്യാപകർ ആഴ്ചയിൽ 3 പ്രവൃത്തി ദിവസം സ്കൂളിലും, മാസത്തിൽ 1 ദിവസം ബി.ആർ.സിയിലും ഹാജരാകുന്നുണ്ട്. അധ്യാപകരുടെ ശമ്പളം സംബന്ധിച്ച കേന്ദ്ര സമഗ്ര ശിക്ഷയുടെ സാമ്പത്തിക വ്യവസ്ഥകൾ ഇപ്രകാരമാണ്.

അദ്ധ്യാപരുടെ ശമ്പളം ഇനത്തിൽ ലഭ്യമാക്കുന്ന തുക അവരുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കില്ല തരുന്നത്. പകരം ചുവടെ ചേ4ത്തിരിക്കുന്ന രീതിയിൽ മൊത്തം തുക (lump sum) ആയിരിക്കും തരുന്നത്:
2021-22: 2019-20/2020-21 -ലെ ചെലവി9െറ 100% കേന്ദ്രവിഹിതം.
2022-23: 2019-20/2020-21-ലെ ചെലവി9െറ 95% കേന്ദ്രവിഹിതം.
2023-24: 2019-20/2020-21-ലെ ചെലവി9െറ 90% കേന്ദ്രവിഹിതം
2024-25: 2019-20/2020-21-ലെ ചെലവി9െറ 85% കേന്ദ്രവിഹിതം
2025-26: 2019-20/2020-21-ലെ ചെലവി9െറ 75% കേന്ദ്രവിഹിതം
2021-22-ലെ അതേ ശതമാനം ഒഴിവുകൾ (vacancy) നിലനി4ത്തുന്ന സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് മേൽപ്പറഞ്ഞ രീതിയിൽ ആയിരിക്കും ഗ്രാ9റ് അനുവദിക്കുന്നത്. ഒഴിവുകളുടെ ശതമാനം കൂടുന്ന സാഹചര്യത്തിൽ അനുവദിക്കുന്ന ഗ്രാ9റിൽ ആനുപാതികമായ കുറവ് വരുത്തുന്നതാണ്.

ഈ വ്യവസ്ഥകൾ പ്രകാരം വരും വർഷങ്ങളിലും സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളയിനത്തിൽ 5ശതമാനം വീതം കുറവു വരും. മേൽ പറഞ്ഞ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളയിനത്തിൽ അനുവദിക്കുന്ന തുക 5%, 2024-25ലും 10% 2025-26 ലും കുറയും. സമഗ്ര ശിക്ഷാ, കേരളം ഒരു കേന്ദ്രാവിഷ്കൃത പദ്ധതി ആയതുകൊണ്ടും മറ്റ് ഫണ്ടുകൾ ലഭ്യമല്ലാത്തതുകൊണ്ടും കേന്ദ്രത്തിൽ നിന്നും അനുവദിക്കുന്ന തുകയിൽ കൂടുതൽ തുക ഒരു ഇനത്തിലും അനുവദിക്കാൻ നിർവ്വാഹമില്ലാത്ത അവസ്ഥയാണ്.