കണ്ണശ്ശ സ്മാരക ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ കെട്ടിടനിർമ്മാണം 5 കോടി കിഫ്ബി ഫണ്ടിലുൾപ്പെടുത്തി ഭരണാനുമതി നൽകുകയും നിർമ്മാണത്തിനുള്ള എസ്‌.പി.വിയായി കൈറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പദ്ധതിയുടെ ഭാഗമായി ടി സ്കൂളിന്റെ ഭൗതിക സാഹചര്യ വികസനം എച്ച്എസ്എസ് ബ്ലോക്കും (G+2) കിച്ചണ്‍ ബ്ലോക്കുമായി രണ്ട്‌ കെട്ടിടങ്ങളാണ്‌ ഡിസൈന്‍ കൺസൾട്ടന്റായ MS. കിറ്റ്കോ ലിമിറ്റഡ് സമർപ്പിച്ച ‍ഡി പി ആര്‍ പ്രകാരം വിഭാവനം ചെയ്തിരുന്നത്‌. പ്രസ്തുത രൂപകല്പ്പന അനുസരിച്ച്‌ കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ പ്രവൃത്തികള്‍ നടത്തുകയും തുടർനിർമ്മാണത്തിനായി കെട്ടിടത്തിന്റെ ഘടനാപരമായ പരിശോധന നടത്തിയ അവസരത്തില്‍ ബ്ലോക്കിന്റെ G+2 നിർമ്മാണം സ്വീകാര്യമല്ലായെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ എച്ച്. എസ്.എസ് ബ്ലോക്കിന്റെ G+2 നിർമ്മിതി G+1 ആയി പരിമിതപ്പെടുത്താന്‍ കിഫ്ബി അംഗീകാരം നൽകുകയും ചെയ്തു. തുടർന്ന് ‌ നിർമ്മാണം പരിമിതപ്പെടുത്തിയതനുസരിച്ച്‌ എച്ച്. എസ്.എസ് ബ്ലോക്കിന്റെയും (G+1) കിച്ചണ്‍ ബ്ലോക്കിന്റെയും പ്രവൃത്തികള്‍ 30.10.2021 ല്‍ പൂർത്തിയാക്കിയിട്ടുണ്ട്. ടി സ്കൂളില്‍ കൈറ്റിനെ എസ്‌.പി.വിയായി ചുമതലപ്പെടുത്തിയ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച്‌ കെട്ടിടം സ്കൂള്‍ അധികൃതർക്ക് ‌ കൈമാറിയിട്ടുണ്ട്.

ടി സ്കൂളിലെ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട്‌ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ള 83 ലക്ഷം രൂപ പ്രസ്തുത നിർമ്മാണത്തിന്‌ ഇനിയും ആവശ്യമില്ലാത്തതിനാല്‍ അത്‌ മറ്റു പ്രവർത്തനങ്ങൾക്ക് ‌ ഉപയോഗിക്കാവുന്നതാണെന്ന്‌ കൈറ്റ് അറിയിച്ചിട്ടുണ്ട്.

കുന്നന്താനം പാലയ്ക്കല്‍ തകിടി സെന്റ്‌ മേരീസ്‌ ഗവ. ഹൈസ്കൂളിന്റെ കെട്ടിടനിർമ്മാണം 3 കോടി കിഫ്ബി ഫണ്ടിലുൾപ്പെടുത്തി ഭരണാനുമതി നൽകുകയും നിർമ്മാണത്തിനുള്ള എസ്‌.പി.വിയായി ഇൻകലിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ‌ ഡി പി ആര്‍ തയ്യാറാക്കി സാങ്കേതിക അനുമതി ലഭ്യമാക്കിക്കൊണ്ട്‌ കിഫ്ബിയുടെ അംഗീകാരത്തോടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു. M/S ഡോറ ഇൻഫ്രാസ്ട്രക്ചര്‍ & പ്രോപ്പർട്ടീസ് (പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയാണ്‌ കുറഞ്ഞ നിരക്ക്‌ രേഖപ്പെടുത്തിയത്‌. പ്രസ്തുത കമ്പനിയുമായി കരാറില്‍ ഏർപ്പെട്ട്‌ എഗ്രിമെന്റ്‌ ഒപ്പുവയ്ക്കുന്ന അവസരത്തില്‍ പ്ലാനില്‍ ചില ഭേദഗതികള്‍ ആവശ്യമായി വരുകയും അതനുസരിച്ച്‌ നിലവിലുള്ള എസ്റ്റിമേറ്റിലും പ്ലാനിലും ഭേദഗതി വരുത്തി കിഫ്ബിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ട്‌ പുതുക്കിയ പ്ലാന്‍ സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിരിക്കുകയുമാണ്. സാങ്കേതിക അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച്‌ നിർമ്മാ ത്തിനുള്ള തുടർനടപടികള്‍ സ്വീകരിക്കുന്നതാണ്.