Roads in Panathurai damaged in sea rage will be rebuilt

കടൽക്ഷോഭത്തിൽ തകർന്ന പനത്തുറയിലെ റോഡുകൾ പുനർനിർമിക്കും ; പുലിമുട്ട് സ്ഥാപിക്കുന്നതിനും നടപടിയുണ്ടാകും : മന്ത്രി വി ശിവൻകുട്ടി

പനത്തുറയിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. നേമം നിയോജക മണ്ഡലത്തിന്റെ ഭാഗമായ പനത്തുറ ഭാഗത്ത് കോവളം – ബേക്കൽ ഉൾനാടൻ ജലപാതക്കായി കനാൽ റി അലൈൻമെന്റിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പബ്ലിക് ഹിയറിങ്ങ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി ശിവൻകുട്ടി.

പ്രദേശത്ത് പുലിമുട്ട് സ്ഥാപിക്കുന്നതിനും നടപടി ഉണ്ടാകും. ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ടിൽ നിർദ്ദേശിച്ച പ്രകാരം പുലിമുട്ട് നിർമ്മിക്കുന്നതിനുള്ള 97 കോടി രൂപയുടെ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പരമാവധി വേഗത്തിൽ ഈ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.