at an approved rate; The Kerala ride will reach August 17
അംഗീകൃത നിരക്കിൽ; കേരളസവാരി ആഗസ്റ്റ് 17നെത്തും

വൻകിട കമ്പനികൾക്ക് മാത്രം സാധ്യമായ മേഖലയെന്ന് കരുതപ്പെടുന്ന ഓൺലൈൻ ടാക്‌സി സർവീസ് മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽരംഗത്തെ വിപ്ലവകരമായ ഇടപെടലാണ്. ആഗസ്റ്റ് 17ന് കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി നിരത്തിലെത്തും. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്‌സി സംവിധാനത്തിലേക്ക് കടക്കുന്നത്. കേരളസവാരിയുടെ ലോഗോ പ്രകാശനം ചെയ്തു.