Curriculum reform focus groups have been initiated

പാഠ്യപദ്ധതി പരിഷ്കരണം ഫോക്കസ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്താനുള്ള ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പ്രീപ്രൈമറി, സ്കൂള്‍ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നീ നാല് മേഖലകളിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കുന്നത്.

25 ഫോക്കസ് ഗ്രൂപ്പുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്മാരെയാണ് ഓരോ ഫോക്കസ് ഗ്രൂപ്പുകളുടെയും അദ്ധ്യക്ഷന്മാരായി നിയമിച്ചത്. കേന്ദ്രസര്‍വ്വകലാശാലകള്‍, ഐ.ഐ.ടി.കള്‍, ഐ.ഐ.എസ്.ടി., ഐസര്‍, സംസ്ഥാന സര്‍വ്വകലാശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രമുഖര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 2022 സെപ്റ്റംബര്‍ അവസാനത്തോടുകൂടി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രൊഫ. രോഹിത് ധന്‍കര്‍ (അസിം പ്രേംജി യൂണിവേഴ്സിറ്റി),
പ്രൊഫ. ശില്പി ബാനര്‍ജി (അസിം പ്രേംജി യൂണിവേഴ്സിറ്റി),
പ്രൊഫ. സുരേഷ് ദാസ് (കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍),
പ്രൊഫ. മഹേഷ് ഹരിഹരന്‍ (ഐസര്‍),
പ്രൊഫ. (ഡോ.) മീന ടി.പിള്ള (കേരള സര്‍വ്വകലാശാല),
ഡോ.എസ്. ശ്രീകുമാര്‍ (റിട്ട. പ്രൊഫസര്‍),
ഡോ.സുനില്‍ പി.ഇളയിടം (കാലടി സംസ്കൃത യൂണിവേഴ്സിറ്റി),
ഡോ.സി.ആര്‍. പ്രസാദ് (കേരള സര്‍വ്വകലാശാല),
പ്രൊഫ. ബേബി ശാരി (കാലിക്കറ്റ് സര്‍വ്വകലാശാല),
ഡോ.മൃദുല്‍ ഈപ്പന്‍ (സി.ഡി.എസ്.)
ഡോ.ആര്‍. ഗോവിന്ദ (മുന്‍ വി.സി. എൻ ഐ ഇ പി എ ),
ഡോ.സി. പത്മനാഭന്‍ (പി.ആര്‍.എന്‍.എസ്.എസ്.കോളേജ്, മട്ടന്നൂര്‍),
ഡോ. എം.എ.സിദ്ദിഖ് (കേരള സര്‍വ്വകലാശാല),
ഡോ. രചിതാരവി (കേരള കലാമണ്ഡലം),
പ്രൊഫ. അമൃത് ജി. കുമാര്‍ (കേരള, കേന്ദ്രസര്‍വ്വകലാശാല),
പ്രൊഫ. എസ്.അജയകുമാര്‍ (മുന്‍ പ്രിന്‍സിപ്പാള്‍, ഫൈന്‍ ആര്‍ട്സ് കോളേജ്, തിരുവനന്തപുരം),
പ്രൊഫ.കാവുമ്പായി ബാലകൃഷ്ണന്‍,
ഡോ.കെ.പി. മനോജ് (കാലിക്കറ്റ് സര്‍വ്വകലാശാല),
ഡോ.പി.ജെ. വിന്‍സെന്‍റ് (മുന്‍ പരീക്ഷാ കണ്‍ട്രോളര്‍, കണ്ണൂര്‍ സര്‍വ്വകലാശാല),
പ്രൊഫ. (ഡോ.) കെ.പി. മീര (കാലിക്കറ്റ് സര്‍വ്വകലാശാല),
പ്രൊഫ.അബ്ദുള്‍ ഗഫൂര്‍ (കാലിക്കറ്റ് സര്‍വ്വകലാശാല),
തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ ഓരോ ഗ്രൂപ്പുകള്‍ക്കും നേതൃത്വം നല്‍കും.