Technology Sabha National Award for Kite's E-Cube project

സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള ടെക്‌നോളജി സഭ ദേശീയപുരസ്‌കാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതിയാണ് ഓപൺ സോർസ് വിഭാഗത്തിൽ സമ്മാനാർഹമായത്. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് അവാർഡ് ഏറ്റുവാങ്ങി.

ഇന്റർനെറ്റ് സൗകര്യമില്ലാതെത്തന്നെ സ്‌കൂളുകളിലെ ലാപ്‌ടോപുകൾ വഴി പ്രവർത്തിപ്പാക്കാവുന്ന സ്വതന്ത്ര്യ സോഫ്റ്റ്വെയർ അധിഷ്ഠിത ഇ – ക്യൂബ് ഇംഗ്ലീഷ് ലാബിൽ സംസ്ഥാനത്തെ 66000 അധ്യാപകർ പരിശീലനം നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ ഐ ടി മന്ത്രാലയത്തിന്റെ ഒരു കോടി രൂപയുടെ ‘ഫോസ് ഫോർ ഗവ് ‘ ഇന്നവേഷൻ ചലഞ്ചിലും ഇക്യൂബ് പദ്ധതി ഫൈനലിസ്റ്റ് ആയിട്ടുണ്ട്.