The poster of the 64th State School Sports Festival has been released

അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ പോസ്റ്റർ പുറത്തിറക്കി. കായികോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് റിവ്യൂ മീറ്റിങ്ങിലാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്തുമാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളും മെഡിക്കൽ സഹായവും ഉറപ്പുവരുത്താനുള്ള നടപടികൾ ഉടൻ സ്വികരിക്കും.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുക. സംസ്ഥാന വിവിധ സ്‌കൂളുകളിൽ നിന്നായി 3,500 ലധികം കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. 98 ഇനങ്ങളിൽ ആണ് മത്സരം നടക്കുന്നത്. രാത്രിയും പകലുമായാണ് മത്സരങ്ങൾ