Access to all who qualify

അർഹതയുള്ള എല്ലാവർക്കും പ്രവേശനം

 

 പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13, 532 പേർ. ഇതിൽ സ്ഥിരം പ്രവേശനം നേടിയവർ 1,19,475 ഉം താത്കാലിക പ്രവേശനം നേടിയവർ 94,057 ഉം ആണ്.

രണ്ടാംഘട്ട അലോട്ട്മെന്റ് ഈ മാസം 15ന് പ്രസിദ്ധീകരിച്ച് അതിന്റെ പ്രവേശനം 16, 17 തീയതികളിൽ നടക്കും. മുഖ്യഘട്ട അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 22, 23,24 തീയതികളിലായി പ്രവേശനം പൂർത്തിയാക്കും. പ്ലസ് വൺ ക്ലാസുകൾ ഈ മാസം 25ന് ആരംഭിക്കും .

അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കും. മുഖ്യഘട്ട അവസാന അലോട്ട്മെന്റിന് ശേഷം അന്തിമ വിലയിരുത്തിലുണ്ടാകും.