Lunch plan

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ആരംഭിച്ചു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ പന്ത്രണ്ടായിരത്തി മുപ്പത്തിയേഴ് (12,037) വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള ഇരുപത്തിയെട്ട് ലക്ഷത്തി എഴുപത്തി നാലായിരം വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരി വീതം സർക്കാർ വിതരണം ചെയ്യുന്നത്.

വിതരണത്തിന് ആവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്‌കൂളുകളിൽ എത്തിച്ചു നൽകിത്തുടങ്ങി. അരി സ്‌കൂളുകളിൽ എത്തിച്ചു നൽകുന്നതിന്റെ ചെലവുകൾക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ നിന്ന് എഴുപത്തിയൊന്ന് ലക്ഷത്തി എൺപത്തിയാറായിരം രൂപയാണ് ചെലവഴിക്കുന്നത്. സ്‌കൂൾ മദ്ധ്യ വേനൽ അവധിക്കായി സ്‌കൂളുകൾ അടക്കുന്നതിന് മുൻപായി അരി വിതരണം പൂർത്തീകരിക്കുന്നതാണ്.