L.S.S. and U.S.S. Scholarship: Another 29,217 applicants were awarded scholarship amount

എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ്: രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി സ്കോളർഷിപ്പ് തുക അനുവദിച്ചു

രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് തുക അനുവദിച്ചു. ആദ്യം തുക അനുവദിച്ചതിന് പിന്നാലെ പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ വിദ്യാർഥികൾക്കാണ് തുക അനുവദിച്ചത്. ആകെ 7.18കോടി രൂപയാണ് അനുവദിച്ചത്.

ഇതു കൂടി കൂട്ടുമ്പോൾ ആകെ 74,579 പേർക്കാണ് സ്കോളർഷിപ്പ് തുക അനുവദിച്ചത്.പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 വിദ്യാർത്ഥികൾക്ക് 10.46 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. പോർട്ടലിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്താത്ത വിദ്യാർഥികൾക്ക് അപ്ഡേറ്റ് ചെയ്യാൻ ഇനിയും സമയം അനുവദിക്കും. അനുവദിച്ച സമയത്ത് വിവരങ്ങൾ പോർട്ടലിൽ സ്കൂൾ അധികൃതർ രേഖപ്പെടുത്തി സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി തുകയും വിതരണം ചെയ്യും.