Online payment system launched

കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഓൺലൈൻ പേയ്‌മെന്റ്
സംവിധാനം നിലവിൽവന്നു. കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ അംശാദായം ഓൺലൈൻ മുഖാന്തിരം അടയ്ക്കുന്നതിനുള്ള സംവിധാനത്തിന്റെയും പുതുതായി ബോർഡിൽ അംഗങ്ങളാകുന്ന തൊഴിലാളികൾക്ക് ഓൺലൈൻ വഴി മെമ്പർഷിപ്പ് രജിസ്‌ട്രേഷൻ സംവിധാനത്തിന്റെയും പ്രവർത്തനമാണ് ആരംഭിച്ചത്.

ക്ഷേമനിധി ബോർഡിലെ തൊഴിലാളി വിഹിതവും തൊഴിലുടമ വിഹിതവും വർധിപ്പിച്ചിരുന്നു. തൊഴിലാളി വിഹിതം 50 രൂപ ആയും
തൊഴിലുടമാ വിഹിതം 50 രൂപ ആയും ഉയർത്തിയിട്ടുണ്ട്. ഇതു മൂലം തൊഴിലാളികൾക്ക് കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

നിരവധി തവണ തൊഴിലാളികളും തൊഴിലുടമകളും ഓൺലൈൻ സേവനം ആവശ്യപ്പെട്ട് സർക്കാരിന് നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്. ആ ആവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെട്ടത്.