Kite's 'Sampoorna Plus' app to monitor children's attendance and learning progress

കുട്ടികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്ന ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് . നിലവിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘സമ്പൂർണ’ സ്‌കൂൾ മാനേജ്‌മെന്റ് പോർട്ടലിന്റെ തുടർച്ചയായി കൈറ്റ് തയ്യാറാക്കിയതാണ് ‘സമ്പൂർണ പ്ലസ്’ ആപ് .

കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ നിലനിർത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് ആപ് കൈറ്റ് വികസിപ്പിച്ചിട്ടുള്ളത്. സമ്പൂർണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്കൂളുകളിൽ രക്ഷിതാവിന് സമ്പൂർണയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും. അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും പ്രത്യേകം ലോഗിൻ സൗകര്യവും സമ്പൂർണ പ്ലസിൽ ഉണ്ടാകും. നിലവിൽ കുട്ടികളുടെ ഫോട്ടോ സ്‌കാൻ ചെയ്‌തോ അല്ലാതെയോ ആണ് സമ്പൂർണയിൽ അപ്‌ലോഡ് ചെയ്യുക. എന്നാൽ അധ്യാപകന് സമ്പൂർണ പ്ലസ് ആപ് ഉപയോഗിച്ച് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തിൽ പോർട്ടലിൽ അപ്‍ലോ‍ഡ് ചെയ്യാനാകും. ‘സമഗ്ര’ വിഭവ പോർട്ടലിലെ പഠനസഹായികൾ അനായാസമായി സമ്പൂർണ്ണ പ്ലസ് ആപ്പ് വഴി കുട്ടികൾക്ക് ലഭിക്കും. മൊബൈൽ ആപ്പായി മാത്രമല്ല വെബ് പതിപ്പായി സാധാരണ കമ്പ്യൂട്ടറുകളിലും സമ്പൂർണ പ്ലസിലെ സേവനങ്ങൾ ലഭ്യമാകും. പ്ലേസ്റ്റോറിൽ ‘സമ്പൂർണ പ്ലസ് ‘ എന്നു നൽകി ഈ മൊബൈൽ ആപ് സൗജന്യമായി ഡൗൺലോഡ‍് ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=com.kite.sampoornaplus&hl=en_US ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.