കേരള സവാരി’ ഓൺലൈൻ ടാക്സി യാഥാർത്ഥ്യമാകുന്നു

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി യാഥാർഥ്യമാകുന്നു. ‘കേരള സവാരി’ എന്നു പേരിട്ട പദ്ധതിക്കായുള്ള മൊബൈൽ ആപ് തയാറാക്കി കഴിഞ്ഞു. തൊഴിൽ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ‘സുരക്ഷിതവും തർക്കങ്ങളില്ലാത്തതുമായ യാത്ര എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ‘കേരള സവാരി’യിൽ പൊലീസിന്റെ സ്വഭാവ സർട്ടിഫിക്കറ്റടക്കം അപേക്ഷിക്കുന്ന ഡ്രൈവർമാർക്ക് മാത്രമാകും പങ്കാളിത്തം. ഇവർക്കു പ്രത്യേക പരിശീലനവും നൽകും. സർക്കാർ നിശ്ചയിച്ചിട്ടുള്ള ടാക്സി നിരക്കിനൊപ്പം എട്ട് ശതമാനം സർവ്വീസ് ചാർജും ചേർത്തുള്ള തുകയാവും യാത്രക്കാരിൽ നിന്ന് ഈടാക്കുക.