D.L.Ed. Proposal to reorganize semester academic calendar of courses

ഡി.എൽ.എഡ്. കോഴ്‌സുകളുടെ സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കാൻ നിർദേശം

ഡി.എൽ.എഡ്. കോഴ്‌സുകളുടെ സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കാൻ നിർദേശിച്ചു. ഡി.എൽ.എഡിന് പഠിക്കു കുട്ടികൾക്ക് മറ്റു ബിരുദ കോഴ്‌സുകൾക്ക് ചേരാൻ റ്റി.സി. ലഭ്യമാക്കാനാണ് സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കുന്നത്.

എൻ.സി.റ്റി.ഇ.2014 ചട്ടങ്ങൾക്ക് അനുസൃതമായി പരിഷ്‌കരിച്ച് സംസ്ഥാനത്ത് നടപ്പിലാക്കിയ ഡി.എൽ.എഡ്. കോഴ്‌സിന് 100 പ്രവൃത്തി ദിനങ്ങൾ ഉൾപ്പെടുന്ന 4 സെമസ്റ്ററുകൾ ആണുള്ളത്. ഇതിൽ 100 ദിനങ്ങൾ ഇന്റേഷിപ്പിനായി നീക്കി വെച്ചിട്ടുണ്ട്.
നിലവിലെ നാലാമത്തെ സെമസ്റ്റർ ഡി.എൽ.എഡ്. കോഴ്‌സിന് 45 ദിവസത്തെ ഇന്റേഷിപ്പാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പ്രസ്തുത സെമസ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി എസ്.സി.ഇ.ആർ.ടി. അക്കാദമിക കലണ്ടർ തയ്യാറാക്കി സംസ്ഥാനത്ത് ഡയറക്ടർ മുഖാന്തിരം എല്ലാ ഐ.റ്റി.ഇ. കൾക്കും നൽകിയിട്ടുണ്ട്. പ്രസ്തുത കലണ്ടർ പ്രകാരം ജൂൺ 1 നാണ് നാലാം സെമസ്റ്റർ ആരംഭിച്ചത്. 45 ദിവസം കാലാവധിയുള്ള ഇന്റേൺഷിപ്പ് 2022 സെപ്തംബർ 30 ന് അവസാനിപ്പിക്കണം. അതിനുശേഷം നടക്കാറുള്ള സെമസ്റ്ററാന്ത്യ പരീക്ഷകൾ നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിൽ തന്നെ നടത്തുന്നവയാണ്. തുടർന്ന് വരുന്ന ജില്ലാതല പരീക്ഷ ബോർഡ് സന്ദർശനം, പൊതു പരീക്ഷകൾ എന്നിവയെല്ലാം സെപ്തംബർ 30 ന് നാലാം സെമസ്റ്ററിലെ അധ്യാപക – വിദ്യാർത്ഥികൾക്ക് ടി.സി. നൽകിയതിന് ശേഷം നടത്താനാണ് നിർദേശം.