തൊഴിലാളി ക്ഷേമം എന്നത് ആവർത്തിച്ച് പറഞ്ഞ ബജറ്റ്
തൊഴിലും തൊഴിലാളി ക്ഷേമവും മേഖലയിലെ വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമായി 464.44 കോടി രൂപ വകയിരുത്തി
ലേബർ കമ്മീഷണറേറ്റിന് 112.95 കോടി രൂപയും ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിന് 95.95 കോടി രൂപയും നാഷണൽ എംപ്ലോയ്മെന്റ് സർവീസിന്(കേരളം)30.23 കോടി രൂപയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന് 3 കോടി രൂപയും ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിന് 4.5 കോടി രൂപയും നീക്കിവെച്ചു
തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസനിധിയിലേക്ക് 1.10 കോടി രൂപ വകയിരുത്തി
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള സാമൂഹ്യ സംരക്ഷണ പദ്ധതിക്കായി എട്ടു കോടി രൂപ വകയിരുത്തി
പരമ്പരാഗത തൊഴിൽ മേഖലകളായ ബീഡി, ഖാദി,മുള,ചൂരൽ, മത്സ്യബന്ധനവും സംസ്കരണവും,കശുവണ്ടി, കയർ, തഴപ്പായ, കരകൗശല നിർമ്മാണം മുതലായ മേഖലകളിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനുള്ള പദ്ധതിക്കായി 90 കോടി രൂപ വകയിരുത്തി
മൂന്നാറിൽ തൊഴിൽ സമുച്ചയത്തിന്റെ പണി പൂർത്തിയാക്കാനായി 2024 – 25 സാമ്പത്തിക വർഷം 60 ലക്ഷം രൂപ വകയിരുത്തി
അതിഥി തൊഴിലാളികൾക്ക് 25,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് സഹായവും അപകട മരണത്തിന് 2 ലക്ഷം രൂപയും വൈകല്യത്തിന് ഒരു ലക്ഷം രൂപ വരെയും സഹായം ഉറപ്പാക്കുന്ന ആവാസ് പദ്ധതിക്കായി 1.25 കോടി രൂപ വകയിരുത്തി
വ്യാവസായിക പരിശീലന വകുപ്പിൽ നൈപുണ്യ വികസന പരിപാടികൾ നടപ്പിലാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള കേരള അക്കാദമി ഫോർ സ്കിൽസ് ആൻഡ് ഏക്സലൻസിന്റെ വിവിധ കർമ്മ പദ്ധതികൾക്കായി 33 കോടി രൂപ വകയിരുത്തി
ഐടിഐ കളുടെ ആധുനികവൽക്കരണത്തിനായി 25 കോടി രൂപ വകയിരുത്തി
നിലവിലെ ഐടിഐകളിൽ അധികസൗകര്യം ഏർപ്പെടുത്തി കൂടുതൽ ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടിയുള്ള വിവിധ പദ്ധതികൾക്കായി വ്യാവസായിക പരിശീലന വകുപ്പിന് 4.5 കോടി രൂപ വകയിരുത്തി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വിധവകൾ, ഉപേക്ഷിക്കപ്പെട്ട/ വിവാഹ മോചനം നേടിയ /അവിവാഹിതരായ വനിതകൾ,അവിവാഹിതരായ അമ്മമാർ ഭിന്നശേഷിക്കാരായ വനിതകൾ, കിടപ്പുരോഗികളുടെ ഭാര്യമാർ എന്നിവർക്ക് സ്വയം തൊഴിൽ നൽകുന്നതിനുള്ള ശരണ്യ പദ്ധതിക്കായി 17 കോടി രൂപ വകയിരുത്തി
ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിന് 4.5 കോടി രൂപ വകയിരുത്തി