ബജറ്റിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് എജുക്കേഷൻ പ്രമോഷൻ ഫണ്ട് പ്രഖ്യാപിച്ചു
ഒരു വിദ്യാർത്ഥിയെ ബിരുദാനന്തര ബിരുദം വരെ പഠിപ്പിക്കുന്നതിനായി സർക്കാർ ചെലവഴിക്കുന്നത് 25 ലക്ഷത്തോളം രൂപയാണ്. മികച്ച തൊഴിലുകൾ സമ്പാദിക്കാനും വിദേശത്ത് ഉൾപ്പെടെ പോയി ജോലി നേടുന്നതിനും സഹായകരമാകുന്നത് വിദ്യാഭ്യാസമാണ്. തങ്ങൾ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായങ്ങൾ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് ചിലരെങ്കിലും സർക്കാരിനെ സമീപിക്കാറുണ്ട്. ഇപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകാൻ സന്നദ്ധതയുള്ളവരെ സർക്കാർ സ്വാഗതം ചെയ്യും. എല്ലാവരും സഹായിക്കുന്ന നമ്മുടെ നേട്ടങ്ങൾ സംരക്ഷിക്കുന്ന ഫണ്ടായി ഇത് മാറും എന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി ഓൺലൈൻ പെയ്മെന്റ് സംവിധാനം ഏർപ്പെടുത്തും. ഫണ്ടിന്റെ നടത്തിപ്പ് സംബന്ധിച്ച് വിശദമായ രൂപമുണ്ടാക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിനായി കൃത്യമായ പദ്ധതി തയ്യാറാക്കും. ഇതിനുള്ള സീഡ് ഫണ്ടായി അഞ്ചുകോടി രൂപ വകയിരുത്തി.