Idamalakudy Tribal L.P. The school will be upgraded as a UP school

ഇടമലക്കുടി ട്രൈബൽ എൽ.പി. സ്കൂളിനെ യു പി സ്കൂളായി ഉയർത്തും

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ഇടമലക്കുടി ട്രൈബൽ സ്കൂളിൽ പരിശീലിപ്പിച്ച് വിജയിപ്പിച്ച ഭാഷാ വികസന പരിപാടിയായ പഠിപ്പുറസിയുടെ വിജയപ്രഖ്യാപനം നിർവഹിച്ചു . പഠിപ്പുറസി വിജയ പ്രഖ്യാപനത്തിനൊപ്പം പ്രശംസ പത്രവും ട്രൈബൽ സ്കൂൾ അധികൃതർക്ക് സമ്മാനിച്ചു . ഇടമലക്കുടി ട്രൈബൽ എൽ പി സ്കൂളിനെ യുപി സ്കൂളായി ഉയർത്തുന്നതിനുള്ള നടപടി സ്വികരിക്കും. പഠിപ്പുറസിയിൽ പങ്കെടുക്കാൻ എത്തിയ മുഴുവൻ കുട്ടികൾക്കും സമഗ്ര ശിക്ഷ കേരളം കരുതിയിരുന്ന പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്കൂളിന് ആവശ്യമായ കൂടുതൽ സൗകര്യങ്ങളെ കുറിച്ച് മലയാളത്തിൽ തന്നെ കുട്ടികൾ സംസാരിച്ചത് സദസ്സിനെ അത്ഭുതപ്പെടുത്തി. നിയമസഭാ നടപടികൾ ഗ്യാലറിയിലിരുന്ന് കണ്ടതിനു ശേഷം നിയമസഭാ ചരിത്ര മ്യൂസിയവും കുട്ടികൾ സന്ദർശിച്ചു. ഏറെ ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് ഇടമലക്കുടി സംഘം നിയമസഭയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയത് . തുടർന്ന് പ്രിയദർശിനി പ്ലാനറ്റോറിയം, ശാസ്ത്ര സാങ്കേതിക മ്യൂസിയവും കണ്ട് ശംഖുംമുഖത്ത് സായാഹ്ന സന്ദർശനവും പൂർത്തിയാക്കി ഇന്ന് രാത്രിയോടെ സംഘം ഇടമലക്കുടിക്ക് യാത്ര തിരിക്കും.