Chief Minister's Excellence Award, Vajra and Suvarna Puraskaras announced for the best institutions

സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്,വജ്ര, സുവർണ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ ഓട്ടോമൊബൈൽ ,കൺസ്ട്രക്ഷൻ, ആശുപത്രി, ഹോട്ടൽ & റസ്റ്റാറണ്ട് ,ഐ.റ്റി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ ,സ്റ്റാർ ഹോട്ടൽ & റിസോർട്ട് ,മെഡിക്കൽ ലാബ് ,സൂപ്പർ മാർക്കറ്റുകൾ ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 11 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് ലഭിച്ചത്. മേഘാ മോട്ടോർസ് ( ഓട്ടോമൊബൈൽ ),വർമ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം( കൺസ്ട്രക്ഷൻ), സഞ്ജീവനി മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആലപ്പുഴ( ആശുപത്രി), ജാസ് കൾനറി സ്‌പെഷ്യാഷിലിറ്റീസ് ഇടപ്പള്ളി (ഹോട്ടൽ),ഓവർബാങ്ക്ടെക്‌നോളജീസ് എറണാകുളം (ഐ ടി),ഭീമാ ജുവലേഴ്‌സ് പത്തനംതിട്ട( ജൂവലറി), പി എ സ്റ്റാർ സെക്യൂരിറ്റീസ് സർവീസസ്് ആലപ്പുഴ( സെക്യൂരിറ്റി സ്ഥാപനങ്ങൾ), മാരിയറ്റ് ഹോട്ടൽ കൊച്ചി( സ്റ്റാർ ഹോട്ടൽ /റിസോർട്ട്) ,ഡി ഡി ആർ സി എറണാകുളം( മെഡിക്കൽ ലാബ്), ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ എറണാകുളം( സൂപ്പർമാർക്കറ്റ്), സിംല ടെക്‌സ്റ്റൈൽസ് കൊട്ടിയം( ടെക്‌സ്റ്റൈൽ ഷോപ്പൂകൾ) എന്നീ സ്ഥാപനങ്ങൾ അതത് മേഖലകളിലെ മികച്ച സ്ഥാപനങ്ങളായി മുഖ്യമന്ത്രിയുടെ അവാർഡിന് അർഹരായി.

കെ പി മോട്ടോർസ്, ജി എം എ പിനാക്കിൾ ആലുവ( ഓട്ടോമൊബൈൽ ),വിശ്രം ബിൽഡേഴ്‌സ്, അസെറ്റ് ഹോംസ്(കൺസ്ട്രക്ഷൻ), ഐ കെയർ ഹോസ്പിറ്റൽ ഒറ്റപ്പാലം, ലൈലാസ് ഹോസ്പിറ്റൽ തിരൂരങ്ങാടി മലപ്പുറം( ആശുപത്രി), ഹോട്ടൽ അബാദ് അട്രിയം എറണാകുളം,ഹോട്ടൽ പ്രസിഡൻസി നോർത്ത് കൊച്ചി (ഹോട്ടൽ),ഡി എൽ ഐ സിസ്റ്റം മലപ്പുറം, അമേരിഗോ സ്ട്രക്ചറൽ എൻജിനീയേഴ്‌സ് ആലപ്പുഴ(ഐ ടി), ചെമ്മണ്ണൂർ ജുവലേഴ്‌സ് കോഴിക്കോട്, മലബാർ ഗോൾഡ് പാലക്കാട് (ജൂവലറി),കേരള എക്‌സ് സർവീസ് വെൽഫയർ അസോസിയേഷൻ എറണാകുളം, പ്രൊഫഷണൽ സെക്യൂരിറ്റീസ് കോലഞ്ചേരി ( സെക്യൂരിറ്റി സ്ഥാപനങ്ങൾ), ഫോർ പോയിന്റ്‌സ് കൊച്ചി,ബ്രണ്ടൻ ഹോട്ടൽ കൊച്ചി ( സ്റ്റാർ ഹോട്ടൽ /റിസോർട്ട്),ബയോ വിഷോ ഇന്ത്യ മാവേലിക്കര,ഡോ ഗിരിജ ഡൈഗ്നോസ്റ്റിക് ലാബ് ആറ്റിങ്ങൽ തിരുവനന്തപുരം ( മെഡിക്കൽ ലാബ്), ധന്യാ കൺസ്യൂമേഴ്‌സ് പ്രൈവറ്റ് ലിമിറ്റ്ഡ് കൊല്ലം, ജാം ജൂം സൂപ്പർമാർക്കറ്റ് പെരിന്തൽമണ്ണ മലപ്പുറം( സൂപ്പർമാർക്കറ്റുകൾ), കല്യാൺ സിൽക്ക്‌സ് ചൊവ്വ കണ്ണൂർ,സിന്ദൂർ ടെക്‌സ്റ്റൈൽസ് കൽപ്പറ്റ വയനാട് (( ടെക്‌സ്റ്റൈൽ ഷോപ്പുകൾ) എന്നീ സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ രണ്ടാമതും മൂന്നാമതും സ്ഥാനത്തെത്തി യഥാക്രമം വജ്ര, സുവർണ പുരസ്‌കാരങ്ങൾക്ക് അർഹരായി.
സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിലിട സംസ്‌കാരം സൃഷ്ടിക്കുന്നതോടൊപ്പം മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നത്.
മികച്ച തൊഴിൽ ദാതാവ്,സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ എന്നിങ്ങിനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയികളെ കണ്ടെത്തുക. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ എ എൽ ഒമാരുടെ നേരിട്ടുള്ള സ്ഥലപരിശോധനയടക്കും ജില്ലാ സംസ്ഥാന കമ്മിറ്റികളുടെ വിവിധ തലങ്ങളിലുള്ള സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക.
വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ 31.03.2023 ഉച്ചക്ക് 2.30ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.