A unified platform of student organizations will be formed for the fight against drug abuse

സ്കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ പോരാട്ടത്തിന് വിദ്യാർത്ഥി സംഘടനകളുടെ ഏകീകൃത പ്ലാറ്റ്ഫോം രൂപീകരിക്കും. ക്യാമ്പസുകളിലെ ലഹരിവിരുദ്ധ പരിപാടികൾക്ക് വിദ്യാർത്ഥി സംഘടനകൾ നേതൃപരമായ പ്രവർത്തനങ്ങൾ നടത്തണം. ലഹരിയുടെ ഉപയോഗവും വിപണനവും ക്യാമ്പസിനുള്ളിൽ തടയാൻ വിദ്യാഭ്യാസ സ്ഥാപന അധികൃതരോട് വിദ്യാർഥി സംഘടനാ പ്രതിനിധികൾ ചേർന്ന് പ്രവർത്തിക്കണം. സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് വിദ്യാർത്ഥി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.