വിദ്യാർത്ഥികൾക്കായി ഓണാശംസാ കാർഡ് മത്സരം
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി “ഈ ഓണം വരും തലമുറക്ക്’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും സംയുക്തമായി വിദ്യാർത്ഥികൾക്ക് ഓണാശംസാകാർഡ് മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതി സൗഹൃദവസ്തുക്കൾ ഉപയോഗിച്ചാണ് കാർഡ് നിർമ്മിക്കേണ്ടത്. എയ്ഡഡ്, അൺഎയ്ഡഡ്, സർക്കാർ സ്കൂളുകളിലെ യു.പി, ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

മത്സര വിജയികൾക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സമ്മാനം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രകൃതി സൗഹൃദവസ്തുക്കൾ കൊണ്ട് ഓണാംശസാകാർഡ് തയ്യാറാക്കി രക്ഷിതാകളുടെ ഒപ്പ് സഹിതം ഓണാവധിക്കുശേഷം വരുന്ന ആദ്യ ദിവസം ക്ലാസ്സ് ടീച്ചറെ ഏൽപ്പിക്കണം. ഈ കാർഡുകളിൽ നിന്നും യുപി, ഹൈസ്ക്കൂൾ വിഭാഗത്തിൽ മികച്ച 3 കാർഡുകൾ വീതം സബ്ജില്ലകളിൽ നിന്നും ജില്ലാ ശുചിത്വമിഷൻ ഓഫീസിലെത്തിക്കണം. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികച്ച 3 കാർഡുകൾക്ക് സമ്മാനം നൽകും.സംസ്ഥാന തലത്തിൽ 10000 രൂപയും ജില്ലാതലത്തിൽ 5000 രൂപയുമാണ് ഒന്നാം സമ്മാനം.