VHSC Career Master Awards were distributed

വി എച്ച് എസ് സി കരിയർ മാസ്റ്റർ അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം സീമാറ്റിൽ നടന്ന ചടങ്ങിലാണ് അവാർഡ് വിതരണം നടന്നത്.

കേരളത്തിലെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളുകളിലെ വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകൾ, തൊഴിൽ സാധ്യതകൾ, N.S.Q.F അധിഷ്ഠിത ജോബ് റോളുകളുടെ പ്രത്യേകതകൾ തുടങ്ങിയവ പ്രവേശന ഘട്ടത്തിൽ അപേക്ഷകരെ അറിയിക്കുന്നതിലൂടെ പുതു തൊഴിലുകൾ പരിചയപ്പെടാൻ അവസരമൊരുക്കി വിദ്യാർഥികളുടെ തൊഴിൽ പരിചയം മെച്ചപ്പെടുത്താനാകു. ഉപരിപഠനത്തിനും തൊഴിലിനും സ്വയം തൊഴിലിനും വിദ്യാർത്ഥികളെ തയാറാക്കാനുള്ള വലിയ ചുമതലയാണ് സ്കൂൾ തലത്തിൽ കരിയർ മാസ്റ്റർമാർ നിർവ്വഹിക്കുന്നത്.

ഓരോ വി എച്ച് എസ് സി സ്കൂളിലും ഓരോ ടീച്ചറാണ് ഈ ചുമതല നിർവഹിക്കുന്നത്. ഓരോ ജില്ലയിലും നിന്ന് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വച്ച കരിയർ മാസ്റ്റർമാർക്കാണ്അ വാർഡ് വിതരണം ചെയ്തത്