Vocational higher secondary job fairs will be organized in all districts

വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. ഈ അധ്യയന വർഷത്തിൽ എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രധാനമായും 5 മേഖലകളിലെ തൊഴിൽ സാധ്യതകളാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെടുത്തുന്നത്.

എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ആന്റ് ഫിഷറീസ്, പാരാമെഡിക്കൽ, കൊമേഴ്സ് ആന്റ് ടൂറിസം, ജനറൽ കാറ്റഗറി എന്നിങ്ങനെയാണ് അവ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മ വിളിച്ചോതിക്കൊണ്ട് വൊക്കേഷണൽ വിഷയങ്ങൾ പഠിച്ച വിദ്യാർത്ഥികൾക്ക് ആ മേഖലയിൽ തന്നെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുവാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുന്നു.

വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ മാറ്റത്തിന്റെ പാതയിലാണ് പുതിയതായി ആരംഭിച്ച NSQF ജോബ് റോളുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ സംവിധാനമാണ്. സ്കിൽ കോഴ്സുകൾ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സംരംഭകരാകുവാനും മറ്റുള്ളവർക്ക് തൊഴിൽ നൽകുവാനും സാധിക്കുന്ന തരത്തിലാണ് ക്രമീകരണം.
തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ പാസ്സായ 2700 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. 80 – ഓളം കമ്പനികൾ മേളയിൽ പങ്കെടുത്തു. 542 പേരെ കമ്പനികൾ ഷോർട്ട് ലിസ്റ്റ് ചെയ്തു.